പ്രഥമരാവിന്‍ രാവിന്‍

ഉം ..ഉം ..ഉം
പ്രഥമരാവിന്‍ രാവിന്‍ രാവിന്‍ 
രാവിന്‍ കുളിരിറങ്ങീ
കരളില്‍ ദാഹം ദാഹം ദാഹം 
ദാഹം പെയ്തടങ്ങീ
മഞ്ഞില്‍ മൂടിയ പുലരിചൂടിയ
മലരിലൂറിയോ മദനരാഗം

ആരോമല്‍ക്കാറ്റിന്‍ ചുണ്ടുകൊണ്ടു
നീരോട്ടം പൂവിൻ ചെണ്ടില്‍ കണ്ടു (2)
പുളകം ഞൊറിയും തെന്നല്‍ തഴുകും
ഇലയില്‍ നാണം പൊതിയും പടിയില്‍
തളിരിൽ ഒളിയും കന്നിപ്പൂവിന്‍
ഹൃദയം മധുപന്‍ ഞൊടിയില്‍ കവരും
പ്രഥമരാവിന്‍ രാവിന്‍ രാവിന്‍ 
രാവിന്‍ കുളിരിറങ്ങീ

നീലാകാശം നിന്‍ കണ്ണില്‍ കണ്ടു
മോഹാവേശം നിന്‍ മെയ്യില്‍ കണ്ടു (2)
മനസ്സിന്‍ ഇതളില്‍ ഉതിരും മധുരം
മദനന്‍ നുകരും നിമിഷം നിറയും
അടയും മിഴിയില്‍ ചൊടിയില്‍ ഉടലില്‍
ചിറയില്‍ മോഹം പതയും കവിയും

പ്രഥമരാവിന്‍ രാവിന്‍ രാവിന്‍ 
രാവിന്‍ കുളിരിറങ്ങീ
കരളില്‍ ദാഹം ദാഹം ദാഹം 
ദാഹം പെയ്തടങ്ങീ
മഞ്ഞില്‍ മൂടിയ പുലരിചൂടിയ
മലരിലൂറിയോ മദനരാഗം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pradhama ravin

Additional Info

Year: 
1983
Lyrics Genre: