രക്ഷകാ നീ കണ്ടതില്ലെൻ

ഓശാന ഓശാന ഓശാന ഓശാന
രക്ഷകാ നീ കണ്ടതില്ലെൻ
ഉള്ളം നീറുന്ന നൊമ്പരം
എൻ നായകാ ..
കണ്ണിലായിരം കുഞ്ഞുനീർക്കണം
വന്നുമൂടിയ നേരത്തും
കൈകൊണ്ടതില്ലെൻ പ്രാർഥനാ
രക്ഷകാ നീ കണ്ടതില്ലെൻ
ഉള്ളം നീറുന്ന നൊമ്പരം
എൻ നായകാ .

അന്നു കാനയിൽ വന്ന നാളിൽ നിന്നുള്ളിൽ
നിന്നും വന്ന തേൻകണം
തന്നു നീ ..
പിന്നെ താലത്തിൽ പാന പാത്രത്തിൽ
ഗാഗുൽത്തായിലെ കൈപ്പുനീരും
തന്നുവോ ..
നിന്റെ കുരിശിൻ താഴെയെന്നെ നീ
ഏകയായി വിട്ടു പോയതെന്തേ
നായകാ ..
രക്ഷകാ നീ കണ്ടതില്ലെൻ
ഉള്ളം നീറുന്ന നൊമ്പരം
എൻ നായകാ ..

അന്നു പാറാവിൽ നിന്ന യൂദന്മാർ
തന്ന മുള്ളുകൾ നെഞ്ചകം നീറ്റിയോ
ഓ ..
ഇന്നെൻ ഹൃദയം ചുംബനങ്ങളാൽ
ആണിപഴുതിലെ നോവുകൾ മായ്ച്ചിടാം
നിൻവിലാവിങ്കൽ വീണുറങ്ങുവാൻ
ഇന്നും നൊന്തു പാടും ദാസിയെ
കണ്ടതില്ല നീ ..
(രക്ഷകാ നീ കണ്ടതില്ലെൻ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raksha nee kandathillen

Additional Info

Year: 
2013