പീലിക്കണ്ണെഴുതി

പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
ചുംബനമലരുമായ് കനവിൽ വന്നവളേ
നിൻ മൊഴിയോ കുളിരഴകോ
സ്നേഹവസന്തമാർന്ന നിൻ പൂമനമോ
എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
പൊൻവനികൾ വിരിയാറായ് (അരികെ)
പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
കോമള വനമുരളീ മന്ത്രവുമായ്
കാണാപ്പൂങ്കുയിലാടുകയായ്
മേലേ പൊന്മയിലാടുകയായ്
ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
മോഹലയം നുരയാറായ് (പാടാം ഞാൻ)
മാനസമണിവീണാ തന്തികളിൽ
ദേവതരംഗിണികൾ ചിന്നുകയായ്
ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
എങ്ങോ മൗനം മായുകയായ്
ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)