മേഘയൂഥ പദങ്ങൾ കടന്ന്

മേഘയൂഥ പദങ്ങൾ കടന്ന്
നീലസാഗരദൂരം താണ്ടി
ഗ്രീഷ്മവനത്തിൽ ജ്വലിപ്പു നമ്മുടെ
രംഗഭാഷയിലെഴുതിയ ജീവിതം

വരളുമ്പോൾ കുളിർദാഹ ജലം പോൽ
തളരുമ്പോൾ കുഞ്ഞുമരം പോൽ
നീട്ടിടുന്നു കരങ്ങൾ പരസ്പരം
ജീവിത നാടക വേദിയിൽ നമ്മൾ

മലയാളത്തിൻ രസഭാവങ്ങൾ
യവനിക മാറ്റി മുഖം കാട്ടുമ്പോൾ
രംഗപടങ്ങളിലുയരുകയായി
നാടക കലയുടെ നാനാർത്ഥങ്ങൾ

പലപല വേഷം മാറി വരുന്നവർ
ഭാവരസങ്ങൾ പകർന്നു തരുന്നവർ
മർത്യനു നേരേ പിടിച്ചു തരുന്നു
മർത്യതയെന്തന്നറിയും ദർപ്പണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info

Year: 
2012