മഴനീർത്തുള്ളികൾ - F

മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും... കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
നീയെന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്
കതിരിടും മോഹത്തിൻ പൊന്നോളമായ്

മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

രാമേഘം പോൽ വെൺ‌താരം പോൽ
നീയെന്തേ അകലെ നിൽ‌പ്പൂ
കാതരേ നിൻ ചുണ്ടിലേ
സന്ധ്യയിൽ അലിഞ്ഞിടാം
വിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോർത്തു ഞാൻ...
മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും... കനവായ് തോർന്നിടും

തൂമഞ്ഞിലേ വെയിൽനാളം പോൽ
നിൻ കണ്ണിൽ എൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോർത്തു ഞാൻ

മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും... കനവായ് തോർന്നിടും
മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും... കനവായ് തോർന്നിടും

വെൺശംഖിലെ ലയഗാന്ധർവ്വമായ്
നീയെന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും... കനവായ് തോർന്നിടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhaneer Thullikal - F

Additional Info

Year: 
2011

അനുബന്ധവർത്തമാനം