അടിയങ്ങൾക്കാശ്രയം നീയരവിന്ദാ ..

അടിയങ്ങൾക്കാശ്രയം നീയരവിന്ദാ
അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ
ഭട്ടതിരിശതദശകം ഫലപ്രദമോക്ഷകം
പത്മനാഭനെന്നും പ്രിയങ്കരഭൂഷണം...

അടിയങ്ങൾക്കാശ്രയം നീയരവിന്ദാ
അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ
ഭട്ടതിരിശതദശകം ഫലപ്രദമോക്ഷകം
പത്മനാഭനെന്നും പ്രിയങ്കരഭൂഷണം...
അടിയങ്ങൾക്കാശ്രയം നീയരവിന്ദാ
അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ

ഈരാ‍റുദിവസങ്ങളും കളഭം കൊണ്ടഭിഷേകം
ഇടതടവില്ലാതെ ഒഴുകുന്നു ജനപ്രവാഹം..
ഈരാ‍റുദിവസങ്ങളും കളഭം കൊണ്ടഭിഷേകം
ഇടതടവില്ലാതെ ഒഴുകുന്നു ജനപ്രവാഹം..
കണ്ണന്റെ തൃക്കൈയ്യിൽ കണ്ടുഞാൻ നവനീതം
കായമ്പൂവർണ്ണാകൃഷ്ണാ ദേഹി മേ ദർശ്ശനം
കണ്ണന്റെ തൃക്കൈയ്യിൽ കണ്ടുഞാൻ നവനീതം
കായമ്പൂവർണ്ണാകൃഷ്ണാ ദേഹി മേ ദർശ്ശനം

അടിയങ്ങൾക്കാശ്രയം നീയരവിന്ദാ
അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ

ഈശന്റെ വലം കൈയ്യിൽ തിളങ്ങുന്നു പൊൻപതക്കം
ഏഴരപ്പൊന്നാനതൻ കഥപറയും തൃപ്പതക്കം
ഈശന്റെ വലം കൈയ്യിൽ തിളങ്ങുന്നു പൊൻപതക്കം
ഏഴരപ്പൊന്നാനതൻ കഥപറയും തൃപ്പതക്കം
തിളങ്ങും നിൻ ദിവ്യരൂപം തിന്മകൾക്കുനാശകം
ദീനദയാലാ കൃഷ്ണാ ദേഹി മേ ദർശ്ശനം...
തിളങ്ങും നിൻ ദിവ്യരൂപം തിന്മകൾക്കുനാശകം
ദീനദയാലാ കൃഷ്ണാ ദേഹി മേ ദർശ്ശനം...

അടിയങ്ങൾക്കാശ്രയം നീയരവിന്ദാ
അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ

പൂന്താനഭക്തിസ്തുതി ജയദേവ അഷ്ടപദി
രാധതൻ സ്നേഹശ്രുതി ഇതിലേതോ ഇഷ്ടസ്ഥിതി..
പൂന്താനഭക്തിസ്തുതി ജയദേവ അഷ്ടപതി
രാധതൻ സ്നേഹശ്രുതി ഇതിലേതോ ഇഷ്ടസ്ഥിതി..
ഭവഭയമോക്ഷകാ ഗിരിധര ശ്രീമുഖാ
പാഹിമാം പാഹിമാം ദേഹിമേ ദർശ്ശനം....
ഭവഭയമോക്ഷകാ ഗിരിധര ശ്രീമുഖാ
പാഹിമാം പാഹിമാം ദേഹിമേ ദർശ്ശനം....

അടിയങ്ങൾക്കാശ്രയം നീയരവിന്ദാ
അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ
ഭട്ടതിരിശതദശകം ഫലപ്രദമോക്ഷകം
പത്മനാഭനെന്നും പ്രിയങ്കരഭൂഷണം...
അടിയങ്ങൾക്കാശ്രയം നീയരവിന്ദാ....
അമ്പലപ്പുഴകൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ!