ജ്വാലാമുഖമായ് പടന്നുയർന്ന

ജ്വാലാമുഖമായ് പടന്നുയർന്ന കൊടുങ്കാറ്റാണീ സ്ത്രീഭാവം

യാഗാശ്വങ്ങൾ കുതറിയുണർന്ന കുളമ്പടിയാണീ തുടിതാളം

ജ്വാലാമുഖമായ് പടന്നുയർന്ന കൊടുങ്കാറ്റാണീ സ്ത്രീഭാവം

യാഗാശ്വങ്ങൾ കുതറിയുണർന്ന കുളമ്പടിയാണീ തുടിതാളംവാർതെന്നലിൻ താലോലമായ് തഴുകുന്നുവോ മൃദുസാന്ത്വനം

അലിയും മഹാമൗനങ്ങളിൽ ഉയരുന്നുവോ സ്നേഹാരവം

എങ്ങാണോ നിത്യ സ്വാതന്ത്ര്യം എങ്ങാണെൻ മണ്ണിൻ അഭിമാനം

മർദ്ദിതജീവിതരണഭൂമികളിൽ വിജയപതാകകളുയരുകയായ്

ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി

നൂറ്റാണ്ടുകളുടെ ചുടുനെടുവീർപ്പായ് തലോടിയെത്തും താരാട്ടിൽ

രക്തകണങ്ങൾ മുലപ്പാലാകും വാത്സല്യമാണീ സ്ത്രീജന്മംഉൾക്കുമ്പിളിൽ എരിതീക്കനൽ വാഗ്ദാനമോ ജലരേഖകൾ

ഏകാന്തമീ പദയാത്രയിൽ സഹചാരിയായ് നിഴൽ‌ മാത്രമായ്

കാലത്തിൻ കണ്ണീർക്കനവുകളേ ത്യാഗത്തിൻ കാണാമുറിവുകളേ

നിങ്ങളുണർത്തിയ പുത്തനുഷസ്സിൻ ഹൃദയതരംഗിണി പാടുകയായ്

ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി

ജ്വാലാമുഖമായ് പടന്നുയർന്ന കൊടുങ്കാറ്റാണീ സ്ത്രീഭാവം

യാഗാശ്വങ്ങൾ കുതറിയുണർന്ന കുളമ്പടിയാണീ തുടിതാളം

നൂറ്റാണ്ടുകളുടെ ചുടുനെടുവീർപ്പായ് തലോടിയെത്തും താരാട്ടിൽ

രക്തകണങ്ങൾ മുലപ്പാലാകും വാത്സല്യമാണീ സ്ത്രീജന്മം

ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി

ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി

ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി

ജനനീ ജന്മഭൂമി ജനനീ ജന്മഭൂമി