പകരുക നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

പകരുക നീ .. പകരുക നീ..
 
അനുരാഗമാം വിഷം
ഈ ചില്ലുപാത്രം നിറയെ..
 ചില്ലുപാത്രം നിറയെ..  (2)

തുറക്കുക വാതിൽ പ്രിയേ..
കാണട്ടേ അകലെ മരച്ചില്ലയിൽ.. (2)
ഓ.... കാണട്ടേ അകലെ മരച്ചില്ലയിൽ
ആരോ കൊളുത്തിയ തിങ്കൾ വിളക്ക്..   ( പകരുക നീ.. )

പറയുവാൻ നേരമായ് യാത്രാമൊഴി (2)
നിൻ വിരലുകളാൽ ചേർത്തടക്കുക നീ  (2)
ഞാൻ നിന്നെ കണ്ട കണ്ണൂകൾ....  (2)
നീ കടം തന്ന കാഴ്ച്ചകൾ  ( പകരുക നീ .. )