മഴയൊന്നു മുത്തവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
മഴയൊന്നു മുത്തവേ മണ്ണിന്‍ മനമൊരു നനവാര്‍ന്ന നാണത്തിന്‍ പൂക്കളമായി (2) മിഴികൂന്പി നില്‍ക്കുന്ന പൂക്കളോരോന്നിനും നിറയുന്നതേതു സുഗന്ധം നിന്‍റെ വാടാത്ത പ്രേമസൗഗന്ധം           (മഴയൊന്നു മുത്തവേ)   ഗതകാലമോര്‍മ്മകള്‍ പൂത്തനിലാവിന്‍റെ നെറുകെയില്‍ ചുംബിച്ചും സന്ധ്യ നില്‍ക്കേ (2) വഴിതെറ്റിയെത്തിയ കരിയിലക്കുരുവികള്‍- ക്കൊരുപാടു കഥകളുണ്ടോമനിക്കാന്‍ (2)           (മഴയൊന്നു മുത്തവേ)   കവിളില്‍ തളിരിട്ട മുന്തിരിത്തോപ്പുകള്‍  മധുരമോഹങ്ങള്‍ ചൊരിഞ്ഞകാലം (2) സിരകളില്‍ നുരയിട്ട പ്രണയമന്ദാരങ്ങള്‍ ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ  ലഹരിയായ് നമ്മില്‍ പടര്‍ന്നതല്ലേ          (മഴയൊന്നു മുത്തവേ)