കനല്‌ മലയുടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കനല്‌ മലയുടെ മുകളിലൊരിടം കുറുകെ പഴകിയ പെരിയൊരു വടം
ഉലയും അതിലിവൻ ഉടയിരു പഥം തകധിമിതജം
നടനകലയുടെ കൊടുമുടി തൊടാൻ അലയും ഇതുവഴി ഒരു പുതുമുഖം
തിരയും അവനതിൻ അനുഭവ ശതം കളി പലവിധം
മുറുകിവളരുമൊരഭിനയ ജ്വരം ഇവനു സിരകളിൽ അതിഗുരുതരം
തലയിൽ അരുളുക തനവിനു തളം

നരകനദിയുടെ മറുകര പെടാൻ അടവു പലതറിയണം അതു നിജം
വിരളി കയറിയ വെരുകിനു സമം ഇവനുടെ മനം

ഒരുവനു കനവൊരുപിടിയാവാം അതിനൊരുവഴി തിരയലുമാവാം
ശനിതരുമൊരു ശരമലയാക്കി പാഴാക്കാൻ പാടുണ്ടോ
തലമുകളിലൊരിരുതല വാള്‌ തലയടിമുടി തടയണം ഉള്ളിൽ
സ്വയം ഒരു കെണി പണിതതിനുള്ളിൽ തന്നെത്താൻ കേറുന്നോ

പകലും ഇരവിലും ഇവനൊരു കൊതി വെടിയും അവനതിൻ അവനുടെ കുടി
സകല പിരികളും ഇളകിയ പടി സ്വയമിതുവിധി

വിപിന നടുവിലൊരു അജഗിത ഗതി അണിയും അടിമുടി പുലിയുടെ തൊലി
കൊടിയ പുലികളി തുടരുക വഴി ഗതി പടുകുഴീ

ഒടുവിലവസരം ഇവനണയുമൊ തിരയിൽ ഇവനുടെ നിഴലുണരുമൊ
ഗഗനപഥമതിൽ ഇവനുയരുമൊ ജയമണയുമൊ

നടികതിലകവും ഇവനണിയുമൊ ഇവനെയതുവഴി ഉലകറിയുമൊ
സമയമിതു സകലതും അരുളുകിൽ കഥയിതു ശുഭം

ഒരുവനു കനവൊരുപിടിയാവാം അതിനൊരുവഴി തിരയലുമാവാം
ശനിതരുമൊരു ശരമലയാക്കി പാഴാക്കാൻ പാടുണ്ടോ
തലമുകളിലൊരിരുതല വാള്‌ തലയടിമുടി തടയണം ഉള്ളിൽ
സ്വയം ഒരു കെണി പണിതതിനുള്ളിൽ തന്നെത്താൻ കേറുന്നോ