കുന്നത്തു വാഴുന്ന

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കുന്നത്തു വാഴുന്ന ശ്രീധർമ്മശാസ്താവേ

കുന്നൊക്കും താപങ്ങൾ തീർത്തിടേണേ

ഏഴാഴിപോലേറും വ്യാധികൾ നീക്കിനീ

ഏഴയാം ഞങ്ങളെ കാത്തിടേണേ, സ്വാമീ

ഏഴരശനിദോഷം നീക്കിടേണേ

 

മോഹിനീ നന്ദനാ നിന്മുന്നിലെത്തുമ്പോൾ

മോഹങ്ങളാകെയും മായപോലേ

മേടത്തിലുത്രം നാൾ നീകൊടിയേറുമ്പോൾ (2)

നീരാജനം കണ്ടു കൈതൊഴുന്നേൻ, ദേവാ

നിൻ കാൽക്കൽ വീണമ്പേ കുമ്പിടുന്നേൻ

 

അച്ചൻ കോവിൽ നദി നിത്യവും പാടുന്നു

പള്ളിയുണർത്താൻ നിൻ സുപ്രഭാതം

ഈ ജന്മമെന്തിനു നിൻ പൊൽത്തിടമ്പോന്നു (2)

കാണാൻ കഴിഞ്ഞില്ലയെങ്കിൽ പിന്നെ, എന്നും

കാത്തു രക്ഷിക്കുവാൻ ആരുവേറേ?

 

സ്വാമിയേയ്.. ശരണമയ്യപ്പാ.

തൃക്കുന്നത്തു ശ്രീധർമ്മശാസ്താവേ. ശരണമയ്യപ്പാ.

അന്നദാനപ്രഭുവേ.. ശരണമയ്യപ്പാ.

ആശ്രിതവത്സലനേ.. ശരണമയ്യപ്പാ..

സ്വാമിയേ.. ശരണമയ്യപ്പാ..

ശരണമയ്യപ്പാ.. ശരണമയ്യപ്പാ.. ശരണമയ്യപ്പാ..