അടിതൊട്ടുമുടിയോളം

അടിതൊട്ടുമുടിയോളം ഉടൽകണ്ടുകൈതൊഴാൻ

അടിയനുവേണ്ടിനീ നടതുറക്കൂ

നടരാജപ്പെരുമാളിൻ തിരുമകനേ, ഞാൻ നിൻ

പടിയിലിതാ കാത്തു നിൽ‌പ്പൂ, നിൻ

പടിയിലിതാ കാത്തു നിൽ‌പ്പൂ

 

ഹൃദയകുങ്കുമം കൊണ്ടു കുറിയണിഞ്ഞും ചുടു

കണ്ണീരുവീണടിമുടി നനഞ്ഞും

ഭജനമിരിപ്പു ഞാൻ നിൻസന്നിധിയിൽ

സ്കന്ദാ സവിധം അണയില്ലേ

താരകബ്രഹ്മസാരമതേ വേദവേദാന്തസാഗരമേ

ഉലകളന്നോരു വൈഭവമേ ഉമയുടോമനത്തിരുമകനേ

അറിവിന്നുറവേ അഴകിന്നൊളിയേ

ശരണം ശരണം തിരുപദകമലം.

 

 

ബന്ധങ്ങളടരാടി അകലുമ്പോൾ, ജന്മം

എന്തിനെന്നോർത്തുള്ളം പിടയുമ്പോൾ

ഭിക്ഷയിരപ്പുഞാൻ കരുണയ്ക്കായ്മുന്നിൽ

ചെറുനാടമരും നീ തരുമോ

ജ്ഞാനക്കനിയായ ഗുരുവരനേ ജീവരാശിക്കൊരുറവിടമേ

കരളിൽ വിളയാടുമാണ്ടവനേ കദനമാറ്റുന്ന വേലവനേ

ശരണം ശരണം തിരുവരചരിതം.