തിരുവയ്യാർക്കോവിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

തിരുവയ്യാർക്കോവിൽ വാഴും ദേവകുമാരകനേ

തിരുച്ചന്തൂർ കടലോരത്തിൽ തിരുവിളയാടുവനേ

വിവിധരൂപപാരാവാരം മനസിലേകസാരാകാരം

ശൈവമയം ശക്തിമയം ചെറിയനാട്ടു സുബ്രഹ്മണ്യസ്വാമി

 

ആദിയും അന്തവും കണ്ടറിവോനേ

ആദിപരാശക്തിതൻ മകനേ

രാവിൽ ചന്ദ്രികപോലേ നിൻ

കാരുണ്യമെന്നിൽ നിറയേണം

പാപതിമിരം മൂടും മിഴികളിൽ

നിറകതിരാകേണം, എന്നും

നിറകതിരാകേണം

 

മോഹിതമായാ മന്ദാകിനിയിൽ

രാപകലില്ലാതലയുമ്പോൾ

മുന്നിൽ പുഞ്ചിരിയോടെ നിൻ

മോഹനരൂപം കാണേണം

ഇഹപരശാപം തീരാൻ മുരുകാ

വരസുധയൊഴുകേണം, ദിവ്യ

വരസുധയൊഴുകേണം