ശ്രീ പത്മരാഗ തിരുനട

ശ്രീ പത്മരാഗ തിരുനടതുറന്നു

പാഞ്ചജന്യമുണർന്നു

കർപ്പൂരദീപ മുകുളങ്ങൾ വിടർന്നു

തൃപ്പുലിയൂരപ്പനുണർന്നു, എന്റെ

തൃപ്പുലിയൂരപ്പനുണർന്നു

 

ചന്ദനത്തിരിപോലെ തിരുമുൻപിൽ നിന്നെരിയും

എന്നെയെൻ ദേവൻ കണ്ടു, എന്റെ

കണ്ണീരിൻ സൗഗന്ധികപ്പൂക്കൾ കൈക്കൊണ്ടു

കാമസമാനൻ നിന്നു, കാമസമാനൻ നിന്നൂ

 

നവരത്നമണ്ഡപ ശിൽ‌പ്പങ്ങൾ കൺതുറന്നു

നാദസ്വര ധാരയുതിർന്നു, എന്റെ

കരളിലെ പഞ്ചവാദ്യ സുകുമാരമേളങ്ങൾ

കരുണാമയൻ കേട്ടൂ, കരുണാമയൻ കേട്ടൂ