മാളികപ്പുറമാളുമമ്മേ

മാളികപ്പുറമാളുമമ്മേ മാമലമേൽ വാഴുമമ്മേ

ശരംകുത്തിയിലെഴുന്നെള്ളാൻ സമയമായോ?

മാരവൈരീസുതൻ മായാമോഹിനീ പുത്രൻ, തന്റെ

വാമഭാഗമലങ്കരിക്കാൻ ഒരുക്കമായോ? നിത്യം

സ്വാമിപാദം പുണർന്നീടാൻ തിടുക്കമായോ?



അവിടുത്തെ മനോരഥ ചക്രവാളത്തിൽ, ദേവൻ

പ്രഭചൊരിഞ്ഞമരുന്നീ മലമുടിയിൽ

അഭിലാഷം അറിയുവോൻ ബ്രഹ്മചാരീ, ഫലമോ

വിധിഹിതം, നിനക്കു ശാപം, മഞ്ചമാതാവേ

മലതാണ്ടും ചരണങ്ങൾക്കെവിടെ അന്തം?

[അംബികേ ജഗദംബികേ

മഞ്ചാംബികേ കരുണാംബികേ

സർവ്വപാപഹരേ ഹരാത്മജ

സേവികേ മമ വന്ദനം]



കാത്തിരിപ്പിൻ കഥ നീളും കാന്താരത്തിൽ, കണ്ടൂ

കുരുന്നു കാലടികളാ വഴിയിൽ നീളേ

ഇളം കൈകൾ എറിഞ്ഞോരാ ശരങ്ങൾ കണ്ടവളുടെ

മോഹങ്ങൾ കൊഴിഞ്ഞു പൂമിഴി വിടർന്നു, മാതൃ

വാൽസല്യം മാറിൽ പാലായ് ചുരന്നു

[അംബികേ ജഗദംബികേ

മഞ്ചാംബികേ കരുണാംബികേ

സർവ്വപാപഹരേ ഹരാത്മജ

സേവികേ മമ വന്ദനം]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maalikappuram Aalumamme

അനുബന്ധവർത്തമാനം