മനസുഖം തേടുന്ന മനസുകളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മനസുഖം തേടുന്ന മനസുകളേ….

മണികണ്ഠസ്വാമിയെ ഭജിക്കൂ

മകരത്തിൻ കുളിർചൂടും മഹിതമാം പമ്പയിൽ

മുങ്ങിനീരാടി മാമലചവിട്ടൂ, ആ

മലവഴുമയ്യപ്പ പദം നമിക്കൂമാനവമൈത്രിതൻ സത്താണവൻ, വിശ്വ-

സ്നേഹത്തിന്നൊളിതൂകും മുത്താണവൻ

ഗുരുവാണവൻ മാരഹരനാണവൻ, കോടി

ഹൃദയങ്ങൾക്കാശ്വാസ നിധിയാണവൻ

[ശരണം ശരണമയ്യപ്പാ സ്വാമിശരണം അയ്യപ്പാ]വാവരുസ്വാമിക്ക് സഖനാണവൻ, വേദ-

വാരിധിതാണ്ടിയ പൊരുളാണവൻ

വിധിയാണവൻ വിശ്വഗതിയാണവൻ, ആത്മ-

വേദനയ്ക്കൗഷധപ്പാലാണവൻ

[ശരണം ശരണമയ്യപ്പാ സ്വാമിശരണം അയ്യപ്പാ]