ശരണം വിളിയുയരും

ശരണം വിളിയുയരും മലയിൽ

ശരണാർത്ഥികളണയും മലയിൽ

മകരക്കുളിർ പെയ്യുമുഷസ്സിൽ

മഞ്ഞലകൾ മുങ്ങിക്കേറി

മണികണ്ഠസ്വാമീ…..

മണികണ്ഠസ്വാമീ ഞങ്ങൾ

വരുന്നുച്ചിയിലിക്കെട്ടും പേറി

പൊന്നമ്പല നടയിൽ വരുന്നേ

പൊന്നമ്പല നടയിൽ വരുന്നേ



നന്ദനപ്പൂങ്കാവുണ്ടേ… വെൺ-

തിങ്കളിറങ്ങും മുടിയുണ്ടേ

സ്വരപമ്പാജതിയുണ്ടേ സുരവൃന്ദാരതിയുണ്ടേ

മഞ്ചാംബയെഴുന്നള്ളീടും ശബരീ പീഠവുമുണ്ടേ

വ്രതവും നോറ്റൂ, മുദ്ര ധരിച്ചു

കറുപ്പുടുത്തിരുമുടിയുമെടുത്തി-

ട്ടയ്യനെക്കാണാനായിവരുന്നോർ-

ക്കഭയം നൽകും സന്നിധിയുണ്ടേ

[ശരണം ശരണമയ്യപ്പാ

സ്വാമിശരണം അയ്യപ്പാ]



ജ്യോതിപൂക്കും കുന്നുണ്ടേ…., പൊൻ

താരമുദിക്കും വിണ്ണുണ്ടേ

കരിമേയും കാടുണ്ടേ കൽക്കണ്ടക്കനിയുണ്ടേ

കല്യാണരൂപൻ വാഴും പൊന്നമ്പലമേടുണ്ടേ

കല്ലും മുള്ളും കാടും മേടും

കുണ്ടും കുഴിയും കടന്നു സ്വാമീ

ദർശനസുകൃതം തേടും മാനവ-

നാശ്രയമരുളാൻ അയ്യനുമുണ്ടേ…

[ശരണം ശരണമയ്യപ്പാ

സ്വാമിശരണം അയ്യപ്പാ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saranam Viliyuyarum

അനുബന്ധവർത്തമാനം