അഴകൻ കുന്നിറങ്ങി

അഴകൻ കുന്നിറങ്ങി പുഴയിൽ മുങ്ങി നീന്തി
പവിഴക്കൂട്ടിലെത്തിയ കല്യാണക്കിളിയേ (2)
കണ്ണിലെന്തേ ചോപ്പ് ചുണ്ടിലെന്തേ ചാന്ത്
ഇന്നലെ ആതിര രാവിൽ നിന്റെ കിന്നരൻ വന്നോ
സ്വർണ്ണ വിമാനത്തിലക്കരെ ഇക്കരെ പോയി വന്നോ
(അഴകൻ.....)

 

ചന്ദനചാമരം വീശിയോ
സംഗമപൂമണം പൂശിയോ (2)
താമരക്കൈകളാൽ വാരിപ്പിടിച്ചവൻ
മോതിരം കുത്തിയോ
മോഹിച്ചതെല്ലാം ചോദിച്ചോ ഹെയ് ഹെയ്
മാണിക്യപ്പൂക്കളെ കാണിച്ചോ ഉം..ഉം..
മോഹിച്ചതെല്ലാം ഹോദിച്ചോ
മാണിക്യപ്പൂക്കളെ കാണിച്ചോ
ഉം..ഉം..ഉം..
(അഴകൻ.....)

മുന്തിരിവള്ളിയിൽ ആടിയോ
മുത്തണിശയ്യയിൽ വീണുവോ (2)
താരകപ്പൊയ്കയിൽ നീന്തി തുടിച്ചവൻ കാരിയം ചൊല്ലിയോ
ഏഴാം സ്വർഗ്ഗം കാണിച്ചോ ആ..
ഏഴിലം പാലയും നാണിച്ചോ ഹ ഹ ഹ
ഏഴാം സ്വർഗ്ഗം കാണിച്ചോ
ഏഴിലം പാലയും നാണിച്ചോ
ഉ..ഉം..ഉം.
അഴകൻ കുന്നിൻ മേലെ പവിഴപ്പൂങ്കൊടിയിൽ
ഒരുവൻ തേടി വരും നിന്നെ ഒരുനാൾ
കവിളിണകൾ തഴുകും കരളവൻ കവർന്നെടുക്കും
ആ തിരുനാളിൽ അവൻ പറഞ്ഞിടും ആയിരം കാര്യങ്ങൾ
ആനന്ദരാത്രിയിൽ അവൻ പകർന്നിടും ആനന്ദ തേൻ കണങ്ങൾ
ഉം..ഉം..ഉം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhakan Kunnirangi

Additional Info

അനുബന്ധവർത്തമാനം