കേരളമുല്ലമലർക്കാവിൽ

 

 

 

കേരളമുല്ലമലർക്കാവിൽ
ജയകേരളമെത്തിയ വാസരമേ
പുതിയ യുഗത്തിൻ പൂവിളി തോറും
പുലരുക നിൻ നവസന്ദേശം
(കേരള.,.....)

നിൻ നൃത്തങ്ങളിൽ നിൻ ഗാനങ്ങളിൽ
നിൻ മധുരോജ്ജ്വലഭാവനയിൽ
പുലരുകയാണതു  കാണ്മൂ
ഞങ്ങൾ മലയാളത്തിൻ സ്വപ്നങ്ങൾ (2)
കതിരുകൾ ചൂടി കവിതകൾ പാടി (2)
പുതുവർഷപൂമ്പുലരികളിൽ (2)
(കേരള.,.....)

കേരള നെൽവയലേലകളിൽ
ജയകേരളമേ നീ വന്നാലും
എന്നാശംസകൾ നൽകുന്നു ഞാൻ
മുന്നോട്ടാവുക കാലടികൾ (2)
കതിരുകൾ ചൂടി കവിതകൾ പാടി (2)
പുതുവർഷപൂമ്പുലരികളിൽ (2)
(കേരള.,.....)