മെഴുകുതിരികളേ മെഴുകുതിരികളേ

മെഴുകുതിരികളേ മെഴുകുതിരികളേ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ
(മെഴുകുതിരികളേ ...)

താരകൾ തൻ മതിലകത്ത്
തലമുറകൾക്കപ്പുറത്ത്
താരകൾ തൻ മതിലകത്ത് മതിലകത്ത്
തലമുറകൾക്കപ്പുറത്ത്
കണ്ടുമുട്ടിയ കാമുകരുടെ കഥയറിയാമോ
കാമുകരുടെ കഥയറിയാമോ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ

പാമ്പിഴയും താഴ്വരയിൽ
പാപികളുടെ താഴ്വരയിൽ (2)
കനി പറിച്ച കയ്യുകളാൽ കറ പിടിച്ച കൈയ്യുകളാൽ
പറുദീസകൾ പണിതുയർത്തിയ കഥയറിയാമോ
പണിതുയർത്തിയ കഥയറിയാമോ
തൊഴുതു തൊഴുതു മിഴിയടഞ്ഞ
മെഴുകുതിരികളേ

ഇടമതിലുകൾ തട്ടിമാറ്റി
ഇരുളറകൾ വെട്ടി മാറ്റി (2)
ഇവിടെ ഞങ്ങൾ പണിയുകയായ് ഒരു പറുദീസ
മാനത്തെ മതിലകത്തീ കഥ പറയാമോ
മാനത്തെ മതിലകത്തീ കഥ പറയാമോ
(മ്ഴുകുതിരികളേ..)