ഒരു കിന്നരഗാനം മൂളിനടക്കും

ഒരു കിന്നരഗാനം മൂളിനടക്കും കുയിലിനു വേണ്ടി പാടാം
അമ്പിളിമാനത്തന്തി നിലാവു പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം
പറയാനോരോ കഥയുണ്ട് അറിയാൻ കൂടെ പോരാമോ
ഇനിയുണ്ടേ തങ്കത്തത്തമ്മേ ഓ..
കിന്നരഗാനം മൂളിനടക്കും കള്ളനു വേണ്ടി പാടാം
അമ്പിളിമാനത്തന്തി നിലാവു പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം

ഏതേതോ ഗന്ധർവന്റെ ഓടപ്പുൽത്തണ്ടിൽ പാടാം പതിയെ ഹോ..
നക്ഷത്രങ്ങൾ നാണം കൊള്ളും മാണിക്യക്കാട്ടിൽ പാടാം നിനക്കായി ഹോ..
ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ
ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ ഓ..
(കിന്നരഗാനം..)

മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു വരച്ചാല്ലോ വിരിയും വിരലാൽ ഓ..
ഓളം തുള്ളും വേളിപ്രായം നിന്നെ തൊട്ടപ്പോൾ കസവായ് മൂടാം ഓ..
ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ
ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ
(കിന്നരഗാനം..)