ഇളംതെന്നലോ

ആഹഹാ..ലലാ ലലലാ..
ഇളം തെന്നലോ പുലരി തൻ കിളിക്കൊഞ്ചലോ
കളി പറഞ്ഞു ഹൃദയവാതിലിൽ കവിത പാടുന്നു
പുതിയൊരു കവിത പാടുന്നു
(ഇളംതെന്നലോ...)

എന്നുമെൻ സുഖനിദ്രയിൽ വന്നെത്തി നോക്കിയ സ്വപ്നവും
എന്റെയുള്ളിലെ മോഹവും കൈകോർത്തു നർത്തനമാടവേ
മിഴി തുറന്നു ഞാനിന്നു കാത്തുനിൽക്കുന്നു
(ഇളംതെന്നലോ...)

പുഷ്പമേനിയിൽ പൂവെയിൽ നഖചിത്രമെഴുതിയ നേരവും
നീലമേഘകപോലമംബരം ഉമ്മ വെച്ചൊരു നിമിഷവും
കണ്ടതില്ല ഞാൻ പ്രിയനെ കാത്തു നിൽക്കുമ്പോൾ
(ഇളംതെന്നലോ...)