കൈയ്യിൽ കർപ്പൂരദീപവുമായ്

കൈയ്യിൽ കർപ്പൂരദീപവുമായ് വരും
കാർത്തിക യാമിനി (2)
സങ്കല്പ നർമ്മദാ തീരത്തിലെത്തിയ
ദേവാംഗനയോ നീ (2)
(കൈയ്യിൽ കർപ്പൂര....)

അസ്തമയം വന്നു മുങ്ങിക്കുളിക്കുന്നൊ-
രംബരപ്പൊയ്ക തൻ ചാരേ (2)
തേരു വിളക്കുമായ് സന്ധ്യ വലം വക്കും
ചുറ്റമ്പലത്തിന്നരികെ (2)
യൗവന സ്വപ്നങ്ങൾ പൂങ്കുല ചാർത്തിയ
പൊന്നശ്ശോകത്തിനെപ്പോലെ
യാമിനി ഇഷ്ടകാമുകി നീ എന്നെത്തേടിയണഞ്ഞു
(കൈയ്യിൽ കർപ്പൂര....)

നക്ഷത്രമുല്ലകൾസന്ധ്യ തൻ താമര
കുമ്പിളിൽ നിറയുന്ന നേരം (2)
കുങ്കുമപ്പാടത്തിൻ അങ്ങേക്കരയ്ക്കൊരു
പുഞ്ചിരി പൂക്കുന്ന നേരം (2)
മൺചിരാതിൻ മിഴിപ്പൂക്കളായ് മാറിയ
കൊച്ചു കിനാക്കളുമായ്
യാമിനി ഇഷ്ടകാമുകി നീ എന്നെത്തേടിയണഞ്ഞു
(കൈയ്യിൽ കർപ്പൂര....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info

ഗാനശാഖ: