അമ്മേ മൂകാംബികേ

 

അമ്മേ മൂകാംബികേ ദേവീ ജഗദംബികേ
എൻ നാവിൻ തുമ്പിൽ നീയെന്നും പൊന്നാവണേ (2)

കരയുമ്പോൾ കണ്ണീരു പകരേണമേ
കാരുണ്യമുള്ളിൽ കൊളുത്തേണമേ (2)
നിന്നോടു പ്രാർത്ഥിക്കാനൊന്നേയുള്ളൂ അമ്മേ
നിന്നോടു പ്രാർത്ഥിക്കാനൊന്നേയുള്ളൂ
ഞങ്ങൾക്കിപ്പൊഴും അമ്മയെ തോന്നേണമേ
(അമ്മേ...)

മുലപ്പാലാൽ മൂലോകം പുലർത്തേണമേ
മൂവന്തിയിൽ വെയ്ക്കും വിളക്കാവണേ (2)
നിന്നോടു പ്രാർത്ഥിക്കാനൊന്നേയുള്ളൂ അമ്മേ
അമ്മേ..അമ്മേ..അമ്മേ...
നിന്നോടു പ്രാർത്ഥിക്കാനൊന്നേയുള്ളൂ
ഞങ്ങൾക്കിപ്പൊഴും കുങ്കുമം തൊടുവിക്കേണേ
(അമ്മേ...)