വലുതായൊരു മരത്തിന്റെ

 

ഹയ്യയ്യയ്യയ്യയ്യയ്യയ്യൊ
അടിപൊളി കോലാഹലം ആയിരിക്കണം നൈനാ
ഇടിപൊടി സ ർ ർ ർ ർ ർ ന്നിട്ടിടിക്കണം നൈനാ
സൊന്നാൽ വെട്ടത്തു വീട് തിരുവാണിയൂരു കൊറവൻ മലയിലെ കുമ്പനാട്
കുമ്പനാട്ടിലെ നിന്നു വന്താൻ തിരുമായ് സതംഗം അഗ്നി തീർത്ഥം രാജയോഗം
രുദ്രമഹായോഗം
ഇപ്പിടി പെട്ട ഗുണങ്ങൾ ആയിരിക്കും പരദേശി നാനപ്പാ നൈനപ്പാ

ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
നെഞ്ചിൻ തടമെടുത്തു
പിന്നെ തുടമെടുത്തു
ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേ
മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ

ചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തു
ചാറു തൊട്ട് നാവിൽ വെയ്ച്ചു കള്ളു മോന്തവേ
കള്ളുഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മിക്കലുരുട്ടി
കമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാ (2)
വെണ്ണിലാവിൻ ചീളാണേ അല്ലിയാമ്പൽ പൂവാണേ
താളം തട്ടണു മേളം കൊട്ടണു താരും ചുറ്റണ കൂലം കുത്തണു
മേടം പത്തിനു പാടത്തിത്തിരി നേരം നിക്കടീ ചീത ചങ്കരി
കൂടും കെട്ടണു കൂടെ ചുറ്റണു താഴത്തമ്പിളി താരും തോക്കണ
കുടക പാലകൾ ആടി തരിവള താളം ഒളിച്ചു ചിരിക്കുന്നുണ്ടേ

ഭരണങ്ങാനം പള്ളീൽ പെരുന്നാളായ് താതക തിമൃതൈ
പടിഞ്ഞാറ്റി കിളിപ്പെണ്ണിനു പതിനേഴായ് തിത്തക തിമൃതൈ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ

ഹേയ് സിനിമ ഹേയ് സിനിമ  ഹേയ് സിനിമ
പിച്ചവെയിൽ ഉച്ചി വിട്ടു പിച്ചകത്തിൻ ചോട്ടിലെത്തി
കൊച്ചു വീടു തീർത്തു തന്ന വൃശ്ചികത്തില്
പിച്ച വെച്ചു പിച്ച വെച്ചു പച്ചമഞ്ഞൾ തൊട്ടു തേച്ചു
കൊച്ചു ചോലയിൽ കുളിച്ച കാട്ടു തെന്നലെ (2)
പൊൻ കിനാവിൻ കൈയ്യാലേ എന്നെ ഒന്നു മൂടാൻ വാ
കാടും വെട്ടണ മേടും വെട്ടണ വാരം കുത്തണ കൂടം തട്ടണു
ആറും  വെട്ടണ മാനം മുത്തണു കോലം ചെത്തണു മാടം കത്തണു
കാലം തെറ്റണു കോലം കെട്ടണു വാരിക്കൊണ്ടല  വാരി തൂവണു
ഇടവപ്പാതികൾ  ഒഴുകി കരകളെ ആകെ അടിച്ചു പൊളിക്കുന്നുണ്ടേ
പരുമല തിരുമേനി തിരി വെയ്ക്കാം താതക തിമൃതൈ
വണക്കമാസം കഴിഞ്ഞാൽ മനസ്സമ്മതം തിത്തക തിമൃതൈ

അയ്യയ്യോ ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ
ചെറുതായൊരു ചില്ലിക്കൊമ്പേൽ
കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
നെഞ്ചിൻ തടമെടുത്തു
പിന്നെ തുടമെടുത്തു
ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ല്ല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ