വൃന്ദാവനമുണ്ടോ രാധേ

 

ആ...ആ...ആ...ആ...
വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ
മുരളീരവമുണ്ടോ യമുനേ നീയറിയാതെ
ഹരിമുരളിക പാടി ഗോപാംഗനയോടായ്
നീയില്ലാതിനിയുണ്ടോ യദുകുല സന്ധ്യകൾ
പകലുകൾ ഇരവുകൾ
(വൃന്ദാവനമുണ്ടോ..)

ഏതോ പുളകിതരാവിൽ പ്രണയികളായ് നാം
തനിയേ  തമ്മിൽ കണ്ടു
ഏതോ മദകരരാവിൽ രസഭരമധുരം
തേടി നമ്മൾ തമ്മിൽ
പാലപ്പൂമണമുണരുമ്പോൾ
പാർവണമൊരു പാലാഴി ചാരെ
ചിരിയുടെ ഇളമഴ പൊഴിയുമൊരഴകായ് നീ
(വൃന്ദാവനമുണ്ടോ..)

ആ..ആ..ആ...
വിണ്ണിൽ തംബുരു മീട്ടി
അനുരാഗിലമായ് പാടീ ഗന്ധർവന്മാർ
രാവിൻ ഏകാന്തതയിൽ
കിന്നരവീണാ മന്ത്രം തേടി നമ്മൾ
നെഞ്ചിൽ പടരുമൊരുന്മാദം
മന്മഥ രതി സല്ലാപം
ദൂരെ നിഴലും നിലാവും വാരിപ്പുണരുന്നു
(വൃന്ദാവനമുണ്ടോ..)