മന്ദാരമണവാട്ടി

 

ആഹാ ആഹാ ആഹാഹാ
ആഹാ ആഹാ ആഹാഹാ

മന്ദാരമണവാട്ടിക്കാരു തന്നു
ഹോ ആരു തന്നൂ
പൂക്കൾ തുന്നിയൊരീ മന്ത്രകോടി
ഹോ മന്ത്രകോടി
(മന്ദാരമണവാട്ടി...)

ആരുടെ മിന്നുകെട്ടിനു വേണ്ടി
ദൂരെ ദൂരെ ആ പള്ളിമണികൾ മുഴങ്ങി
ഓരോ പൂവും ഒരു കുമ്പിൾ തേനുമായി
ആരെ പ്രതീക്ഷിച്ചു നിന്നൂ
ഇന്നാരെ പ്രതീക്ഷിച്ചു നിന്നൂ
(മന്ദാരമണവാട്ടി...)

ലാലലാലാ ലാലാ
ലാലലാലാ ലാലാലാ
ലാലാലാല ലലല ലാലലാ

ഇണയുടെ കാതിലാ കുയിലെന്തേ ചൊല്ലി
പ്രണയത്തേനില്ലല്ലോ പ്രായം
പുലർകാല വെയിലു വന്നുമ്മ വെയ്ക്കേ മണ്ണിൽ
പുളകങ്ങൾ പൂവുകൾ ആയി
എന്നും വിരിയുന്ന പൂവല്ലോ പ്രണയം
ഓരോ പൂവും ഒരുങ്ങി നിന്നു
മന്ത്രകോടിയുടുത്തു നിന്നു
(മന്ദാരമണവാട്ടി...)

തളിരണി മാവിന്റെ കൈക്കുമ്പിൾ നീട്ടി
പ്രണയത്തിൻ സിന്ദൂരമല്ലേ
കുറുകുഴൽ ഊതുന്നു തെന്നലും തുമ്പിയും
കരളിലെ സ്നേഹത്തിൻ ഈണം
എന്നും ചിരി തൂകും  പൂവല്ലോ പ്രണയം
ഓരോ പൂവും കിനാവു കണ്ടു
മന്ത്രകോടിയണിഞ്ഞു നിന്നു
(മന്ദാരമണവാട്ടി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mandaara Manavaatti

Additional Info

അനുബന്ധവർത്തമാനം