പൂമയിലേ

 

പൂമയിലേ പൂക്കാവടിയായ് തിരുവടി പക്കം ആടി വാ
പൂമയിലേ പൂക്കാവടിയായ് തിരുവടി പക്കം ആടി വാ
പട പാണ്ടി മേളം ...
പട പാണ്ടി മേളം നെയ്യാണ്ടി മേളം
തകജമി തകജണു തോം
പൂമയിലേ..
പൂമയിലേ പൂക്കാവടിയായ് തിരുവടി പക്കം ആടി വാ
കളിയാടി വാ വിളയാടി വാ
കളഭം പൊഴിയും മൊഴിയാടി വാ

മിടുക്കന്റെ കടുക്കന്റെ തിളക്കം
പണിക്കുറ്റം തീർന്നപ്പം മിനുക്കം (2)
മുൻ കോപമേറും തനി താന്തോന്നിയല്ലേ
വമ്പോടെ വന്നാൽ ഇവൻ തന്റേടിയല്ലേ
കണ്ണു വെച്ച മോഹമെല്ലാം പാട്ടിലാക്കും ആമയിലേ
വേലവെപ്പുമായി വന്നാൽ വേലെടുക്കും ആണ്ടവനേ
തോളിലേറ്റി വന്നു പീലിക്കാവടി
തോളിലേറ്റി വന്നു പീലിക്കാവടി
(പൂമയിലേ....)

വഴി മാറി നടക്കുന്ന തുടക്കം
തളയിട്ട കരുത്തിന്റെ  തിടുക്കം (2)
മുന്നേറി നിൽക്കും ചെറു തെമ്മാടിയല്ലേ
ചങ്കൂറ്റമേറും ഒരു ചങ്ങാതിയല്ലേ
വിത്തെറിഞ്ഞ് കൊയ്തെടുത്ത് അറ നിറച്ച തിരുമനമേ
പത്തു വെച്ച് കോടിയാക്കും മോടിയുള്ള നായകനേ
കൂടു വിട്ടു കൂടു പായും ആടിക്കാവടി
കൂടു വിട്ടു കൂടു പായും ആടിക്കാവടി
(പൂമയിലേ....)