ആ വഴിയീവഴി

 

ആ വഴിയീവഴി  ആരോ പാടിയൊരീരടി
മൂളിയലഞ്ഞു തിരിഞ്ഞു നടന്നൊരു കുഞ്ഞിക്കാറ്റിൻ കൈകളിൽ
ആക്കളി ഈക്കളി പല കളിയാക്കി ഇടക്കു തിരിഞ്ഞൊരു  മറുമൊഴി ചൊല്ലി
അടിച്ചു പൊളിച്ചു ചിരിച്ചു കളിച്ചു നടക്കാൻ ഇതു വഴി വരു മുരുകാ

 എന്നെയോർത്തു നെറ്റിയിലു പൊട്ടു വെച്ച പെണ്ണേ
സംഗതി ഉച്ചിയിലു കൊണ്ടാട്ടമല്ലേ
താളോം മേളോം വേണോ മാരിയമ്മാൻ കുടം വേണോ (2)
നീ കൂടെ വര വേണോ കണ്മണിയേ
നല്ല മാസൈ മാതത്തിലു പട്ടു തന്നെ വാവാ
ശങ്കഗിരി ഉച്ചിയിലു കൊണ്ടാട്ടമല്ലേ
താളോം മേളോം വേണോ മാരിയമ്മാൻ കുടം വേണോ
നീ കൂടെ വര വേണോ പൊന്മണിയേ
(എന്നെയോർത്തു....)

മാനം കറുത്തത് മോഹം വിറയ്ക്കതു ചിന്താമണിയേ
കുളിരടിക്കത് ഉള്ളെയിരിക്കാലെ പേശാമയിലേ (2)
കൊഞ്ചിക്കുഴയണ കൈതപ്പൂങ്കാറ്റിന്റെ പുന്നാരമല്ലേ
ഇന്നെന്റെ നെഞ്ചത്തു മാരനൊരുക്കണ മോഹങ്ങളല്ലേ
ഇരുളൊഴുകണ മനം തുടിക്കണ നേരം ഒന്നിൽ
തെനവയലിലെ ശിങ്കാരിയേ വാ (2)
നാദസ്വരം കേൾക്കലിയാ നേരം വന്താച്ച്
നല്ല മാസൈ മാതത്തിലു പട്ടു തന്നെ വാവാ
ശങ്കഗിരി ഉച്ചിയിലു കൊണ്ടാട്ടമല്ലേ....

ചേലയും മാലയും  വാങ്ങിത്തരേൻ മാർഗഴി മലരേ
നെഞ്ചിൽ ആശൈകൾ ശണ്ഠൈ കൂടത് സിന്ധുമല്ലിയഴകേ
നമ്മൾ തളയിട്ട് രാവത്തൊരുങ്ങണ മാമഴപ്പെണ്ണാളെ
കാമനെ ചാർത്തിക്കാൻ ഏഴു നിറമുള്ള പൂമാലയെ താ
തനിച്ചിരിക്കാതൊരുങ്ങി നിൽക്കാൻ കാലം വന്നേ
തമിഴുയിരിൻ രാസാത്തിയേ വാ (2)
നിന്നെയൊന്നു കാണാതെ എത്തന നാളാച്ച്
(എന്നെയോർത്തു....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aa vazhiyeevazhi

Additional Info

അനുബന്ധവർത്തമാനം