എന്നെ മറന്നോ

 

എന്നെ മറന്നോ പൊന്നേ നീ
എന്നെ മറന്നോ പൊന്നേ
നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ
ഏകാന്തയല്ലോ കണ്ണേ

നിന്നെ മറന്നില്ല ഞാൻ സഖീ
നിന്നെ മറന്നില്ല ഞാൻ
നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ
ശോകാന്തനല്ലോ സഖീ

വെൺപ്രാവായ് കുറുകി
മനസ്സിലൊരു മാമ്പൂ പോൽ തഴുകി
നിന്നോമൽ ചിറകിൽ
പുലരിയിലൊരു നീർമഞ്ഞായുരുകി
ഞാനെന്നുമെന്നും നിന്നെത്തലോടാം
ആനന്ദമോടെ നെഞ്ചോടു ചേർക്കാം
ഓമലേ പോരൂ നീ ആർദ്രയായ്
എന്നെ മറന്നോ പൊന്നേ നീ
സഖീ നിന്നെ മറന്നില്ല ഞാൻ

താഴമ്പൂക്കവിളിൽ പതിയെയിരുമീനോടും മിഴിയിൽ
നിൻ സ്നേഹം പകരും
സ്വരമുഖര ശ്രീരാഗം  തിരയാം
നീലാംബരീ നീ എൻ ചുണ്ടിലേതോ
മുത്താരമേകും മുത്തങ്ങളല്ലീ
ചാരുതേ പോരൂ നീ സന്ധ്യയായ്

എന്നെ മറന്നോ പൊന്നേ
സഖീ നിന്നെ മറന്നില്ല ഞാൻ
നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ
ഏകാന്തയല്ലോ കണ്ണേ
നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ
ശോകാന്തനല്ലോ സഖീ..
 

Enne maranno ponne.............(EZHUPUNNA THARAKAN,1999)(Duet)