ചന്ദനലതകളിലൊന്നു തലോടി

ആ...ആ....ആ.....
ചന്ദനലതകളിലൊന്നു തലോടി(2)
മന്ദസമീരണനൊഴുകി
നിന്റെ കിനാവിനെയൊന്നു തലോടി
വൃന്ദാവനസുധയൊഴുകി -രാധേ
ആ മുരളീരവമൊഴുകി രാധേ....
ചന്ദനലതകളിലൊന്നു തലോടീ

നീറിത്തുടിയ്ക്കും നിൻ നൊമ്പരവും നിഴലും നീളുകയായി (2)
പറയാൻ വൈകിയ മോഹംപോലെ (2)
പകൽപ്പൂ കൊഴിയുകയായി
പുലരി വിടർന്നതും കണ്ണനു വേണ്ടി (2)
സന്ധ്യ തുടുത്തതും കണ്ണനു വേണ്ടി
കണ്ണനു വേണ്ടി...ആ...
ചന്ദനലതകളിലൊന്നു തലോടീ

കാണാമറയത്തൊളിച്ചാലെന്തേ..കണ്ണൻ നിനക്കേ സ്വന്തം
കദനങ്ങൾക്കും സ്വപ്നങ്ങൾക്കും(2)
ഹൃദയമതൊന്നേ നിലയം
രാധ ചിരിച്ചതും കണ്ണനു വേണ്ടി (2)
രാധ കരഞ്ഞതും കണ്ണനു വേണ്ടി
കണ്ണനു വേണ്ടി....

ചന്ദനലതകളിലൊന്നു തലോടി
മന്ദസമീരണനൊഴുകി
നിന്റെ കിനാവിനെയൊന്നു തലോടി
വൃന്ദാവനസുധയൊഴുകി -രാധേ
ആ മുരളീരവമൊഴുകി രാധേ....
ചന്ദനലതകളിലൊന്നു തലോടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandana lathakalilonnu

Additional Info

അനുബന്ധവർത്തമാനം