മീനാ റീനാ സീതാ

 

മീനാ റീനാ സീതാ ഗീതാ രാധാ വേദാ
അഭിനവ പാഞ്ചാലി വന്നെടാ
അളിയാ അളിയാ പ്രേമിച്ചോടാ

മന്മഥൻ രക്ഷിക്കണം ഈ അംഗനാരാധകരെ
മങ്കയെ മയക്കും മാന്ത്രിക വേലയെ
എന്തെന്നു ചൊല്ലെടാ
ഇളം പെൺകളിൽ മുങ്ങടാ

മാളികേലെ ലളിത മദിച്ചു പൊങ്ങും മദിര
കോമളാംഗീ ഗീത കുലുങ്ങി നിന്നാൽ അഴകാ
അർജ്ജുനൻ കണ്ട സ്വർഗ്ഗത്തിൽ ഉർവശി
അവൾ സീറോയല്ലേ നിന്റെ മുന്നിൽ മാലതി
എന്നിൽ നീർ നിറക്കും പാദുഷാ
ഭ്രാന്തനാക്കും എന്നുഷ
എടാ നിമ്മിയെ കണ്ടാൽ കുമ്മിയടിക്കും
കണ്മുന കൊണ്ട്രാൽ ബ്രഹ്മനും വീഴും (2)

നളിനവും നാണിക്കും നളിനി
നടമാടി വരുന്നൊരു കമനീ
രസലയം തൂകും രജനി
പ്രിയ കാമനെ തിരയും രതി നീ(2)

കവിതകളും  പാടി വരും കവിത
എൻ രാഗത്തിലെ മയങ്ങി വരൂ രാധ (2)
ഹലോ പത്തരമാറ്റു പൈങ്കിളി നീ
സ്വർഗ്ഗത്തെക്കാട്ടും സുന്ദരീ യാ (2)

പ്രേമലത മാറിൻ തുടി (2)
ഉറക്കമില്ലീ നിശ
തളർത്തിയെന്നെ ഷീല
മറക്കുകില്ലെൻ ഗീത

നീലാംബരീ രാഗം നിനക്കായി നീലാ
ഒന്നും ചൊല്ലാതെ പോയാലോ എൻ കല (2)
ഹായ് കലാ
ചന്തത്തിൽ നടക്കും ശാന്തി
എന്നുള്ളിൽ ഉയർത്തും ഭ്രാന്തി
ഇടയിലേ വന്നവൾ വസന്തി
ഞാൻ എവളിടം ഈ വിധം മയങ്ങീ
ഞാൻ എവളിടം ഈ വിധം മയങ്ങീ
ഞാൻ എവളിടം ഈ വിധം മയങ്ങീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Meena Reena Seetha

Additional Info

Year: 
1981

അനുബന്ധവർത്തമാനം