ഇത് പൈതൽ പാടും താരാട്ട്

 

ഇത് പൈതൽ പാടും താരാട്ട്
ഇത് ഇരവുനേര ഭൂപാളം
ഇത് പശ്ചിമാംബരുദയം
ഇത് നദിയില്ലാത്ത ഓടം
(ഇത് പൈതൽ...)

ഇഴ തകർന്ന വീണയിതൊന്നിൽ
ഗദ്ഗദത്തിൽ മുങ്ങി ഞാൻ
വടമഴിഞ്ഞ തേരുമുരുട്ടി നാൾ തോറും വലിച്ചു ഞാൻ
ചിറകൊടിഞ്ഞ പ്രാവായെന്നെ  വാനത്തിൽ കാണ്മൂ ഞാൻ (2)
അലിവെഴാത്ത പെണ്ണിനെ ഓർത്തു ഞാൻ
നാളെല്ലാം കേണു ഞാൻ
(ഇത് പൈതൽ...)

വെറും നൂലിൽ പൂക്കളില്ലാതെ
ഒരു മാല കോർത്തു ഞാൻ
പൂങ്കാറ്റിൽ വ്യഥ കൊണ്ടോരോ
ശിലകൾ ഞാൻ വിരചിച്ചു
പുലർന്നു വിട്ട വേളയിൽ പോലും
പകൽക്കിനാവു കാണ്മൂ ഞാൻ (2)
അകന്നകലും പെണ്ണിനെ ഓർത്തു
ഉലകം ഞാൻ വെറുത്തു പോയ്
(ഇത് പൈതൽ...)

മനമറിഞ്ഞ പിന്നല്ലേ അവളിൽ ഞാൻ അടുത്തതും
പ്രണയമെന്ന കനവാലല്ലോ മനസ്സു ഞാൻ കൊടുത്തതും
ചുവടിടിഞ്ഞ ചുമരിൻ മീതെ ചിത്രം ഞാൻ വരച്ചതും (2)
ഒരു പകുതി പ്രേമത്തിൽ ഞാൻ എത്ര നാൾ വാഴ്ന്നിടും
(ഇത് പൈതൽ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithu paithal paadum tharattu

Additional Info

Year: 
1981

അനുബന്ധവർത്തമാനം