ഓണത്തുമ്പീ

Film/album: 

 
പൂവെ പൊലി പൊലി പാടാറായ്
ഉത്രാടക്കിളിയേ
പൂവാലൻ കിളിയേ
ഇല്ലം നിറ വല്ലം നിറ പാടാൻ
ഉത്രാടക്കാറ്റെങ്ങ് പോയി
ചെല്ലംചിറ കിളിയെ തലോടാൻ
തൈമാസ കാറ്റെങ്ങു പോയി

ഓണത്തുമ്പീ ഓമൽ തുമ്പീ
ഇതു വഴി വീണ്ടുമൊരോണം
അത്തപൂക്കളം വരേ പോണം
അത്തപൂക്കളം വരേ പോണം
ഏതു കാവിൽ ഒഞ്ഞാലിൽ
ഏതു രാവിൽ ആതിരകൾ
ഏതു വാനിൽ ഓണനിലാ
ഏതു കോണിൽ പൂവിളികൾ
തുമ്പക്കാടും പോയി പുഞ്ചപ്പാടമെങ്ങോ പോയി
പൂവിളികൾ കേൾക്കാതായി
പൂവനങ്ങൾ ശൂന്യമായ്
(ഓണത്തുമ്പീ...)

പൂക്കൾക്കും പൂത്തുമ്പിക്കും പൂവാടിക്കൂട്ടങ്ങൾക്കും
പുതുമഴ പകരാൻ ചിങ്ങക്കാറ്റെവിടെ
ഉല്ലാസക്കാറ്റിൽ പാടും ചെമ്മാനം കിളിയേ പോരൂ
കതിരും പതിരും തിനയും വിളയാറായ്
കള്ളക്കുറുക്കൻ പെണ്ണു കെട്ടാതായി
നാട്യ പെണ്ണുങ്ങൾ കുമ്മിയടിക്കാതായി (2)
പഴയൊരുകാലസ്മൃതികളുമെങ്ങോ പോയ് പോയ്
ഊഞ്ഞാലും നാടൻ പാട്ടും പാഴ് കിനാവിൽ മാഞ്ഞു പോയ്
(ഓണത്തുമ്പീ...)

മയിലാടും കുന്നിന്മേലേ മഞ്ചാടിക്കൊമ്പിൻ ചോടെ
പുലികളി തുള്ളണ പിള്ളാരെങ്ങോ പോയ്
പനയോല കുടയും ചൂടി പുല്ലാനിപ്പാടത്തും
കരയോടി നടക്കുമൊരോണത്തപ്പനുമെങ്ങോ പോയ്
ആതിരയാടാനായ് പെൺകൊടിമാരില്ല
അരുമക്കഥ പറയാൻ മുത്തശ്ശിമാരില്ല
പഴയൊരുകാലസ്മൃതികളുമെങ്ങോ പോയ് പോയ്
പൊന്നോണം വന്നാലും കോരന്നു കുമ്പിളിൽ കഞ്ഞിയിന്ന്
(ഓണത്തുമ്പീ...)

 
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onathumbi

Additional Info

അനുബന്ധവർത്തമാനം