ഇളമാൻ മിഴിയിടറിയോ (ഫീമെയിൽ വേർഷൻ )

 

ഇളമാൻ മിഴിയിടറിയോ
ഛായാമുഖി  ചിതറിയോ (2)
സന്ധ്യാമുകിലുരുകും യാമം പോൽ
ഇരവിൻ വല വിതറും നിമിഷങ്ങൾ (2)
മനമോടിയോടിയേറെ ദൂരം പേടമാൻ കിടാവു പോലെ
ആരോ പിൻ തുടരുമ്പോൾ
(ഇളമാൻ...)

ചിറകടി കേട്ടു പിടയുവതാരോ
കുറുമൊഴി താനേ വിലാപമായ്
ദൂരേ നനഞ്ഞണഞ്ഞു ദീപം
ദൂരം മറന്നു പോയ് പ്രാണൻ
എവിടെയെവിടെ അഭയം തിരയും
(ഇളമാൻ...)

മഴയൊലി കേട്ടു നനയുവതാരോ
മറുമൊഴിയേതോ രാഗമായ്
കാതിൽ പെയ്തണഞ്ഞു ഗീതം
പൂവിൽ തേനുറഞ്ഞൊരീണം
എവിടെയെവിടെ അഭയം തിരയും
(ഇളമാൻ..)