കുതിരപ്പുറത്ത്

കുതിരപ്പുറത്ത് ഞാൻ പാഞ്ഞു പോകുമ്പോൾ
കയ്യിൽ കുതറി തുള്ളിത്തുള്ളി ചാട്ടവാറിളകുമ്പോൾ (2)
നടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളിൽ
കുളമ്പടികൾ പതിയുമ്പോളീ അണ്ഡകടാഹങ്ങൾ
അണ്ഡകടാഹങ്ങൾ
(കുതിരപ്പുറത്തു..)

നീരവ നീലാകാശമണ്ഡലത്തിലെ ശുഷ്കതാരകേ
വിളറിയ നിന്മുഖം കാണട്ടെ ഞാൻ (2)
നിന്റെ നാട്ടിലെ നീലത്തുളസിക്കൊടിത്തോപ്പിൽ
നിന്നു നീ നുള്ളിക്കൂട്ടും പിഞ്ചു വെറ്റിലകളും
നിന്നു നീ നുള്ളിക്കൂട്ടും പിഞ്ചു വെറ്റിലകളും
ചൊവ്വയിൽ വിളയുന്ന ചെമ്പഴുക്കയും വാനിൽ
ചെങ്കനൽ ചൂളയ്ക്കുള്ളീൽ നീറ്റിയ ചുണ്ണാമ്പുമായ് (2)
അമ്പിളിത്താമ്പാളം നീട്ടിക്കൊണ്ടൊരു വെള്ളി
ത്തുമ്പിയെപ്പോലെ നിന്നു മാനത്തുനൃത്തം വയ്ക്കേ (2)
സ്വീകരിക്കാറൂണ്ടെന്നും ഞാനവ തിരക്കിട്ടു പോകുമീപ്പോക്കിൽ
ചക്രവാളത്തിൽ നീട്ടിത്തുപ്പും (2)
(കുതിരപ്പുറത്തു..)

കാലമാണവിശ്രമം പായുമെന്നശ്വം
സ്നേഹ ജ്വാലയാണെന്നിൽ
കാണും ചൈതന്യം സനാതനം
ഇല്ലെനിക്കൊരിക്കലും മരണം തുറുങ്കുകൾക്കുള്ളിലിട്ടൊരുനാളൂം
അടയ്ക്കാനാവില്ലെന്നെ
ഗോളങ്ങൾ എടുത്തു ഞാൻ പന്തടിക്കുമ്പോൾ വിദ്യു
നാളങ്ങൾ കെടുത്തിയും കത്തിച്ചും രസിക്കുമ്പോൾ
നീരവനീലാകാശമേഖലകളിൽ നാളേ താരകേ
നിന്നെക്കൊണ്ടു നർത്തനം ചെയ്യിക്കും ഞാൻ