മാനത്തെത്തിയ മഴവിൽക്കൊടിയേ

 

 

മാനത്തെത്തിയ മഴവിൽക്കൊടിയേ
മായരുതേ നീ മായരുതേ
നീരദപാളികൾ തോളിലുയർത്തിയ
നീല പീലിക്കാവടിയേ നീല പീലിക്കാവടിയേ
നീല പീലിക്കാവടിയേ നീല പീലിക്കാവടിയേ
(മാനത്തെത്തിയ...)

ഇന്നലെ രാത്രിയിൽ വെൺതിങ്കൾക്കല
നിന്നു മയങ്ങിയ മലമുടിയിൽ (2)
കഞ്ചാവിന്റെ പുകച്ചുരുൾ മാതിരി
മഞ്ഞല നീന്തിയ താഴ്വരയിൽ (2)
വരളും മണ്ണിനു ദാഹം തീർക്കാൻ
വാർമഴവില്ലേ നീ വന്നു (2)
(മാനത്തെത്തിയ...)

പായലു പൂത്തുകിടന്നൊരു
നീലകായലിലിന്നലെ നീ നീരാടി (2)
ഈറൻ ചേലയുടുത്ത നിശീഥിനി
തേടിയിറങ്ങിയ പടവുകളിൽ
കടലിൻ കരളിൻ നെടുവീർപ്പുകളുടേ
കവിത വിടർത്തും മഴവില്ലേ
മായരുതേ നീ മായരുതേ
നീ മാനത്തെത്തിയ കുളിരല്ലേ (2)
(മാനത്തെത്തിയ...)