നാവൊരു നാണം കുണുങ്ങി

 

നാവൊരു നാണം കുണുങ്ങീ
എന്റെയീ നാവൊരു നാണം കുണുങ്ങീ
നാവൊരു നാണം കുണുങ്ങീ

കണ്ടാൽ നാണം (2)
മിണ്ടാൻ നാണം കണ്ണെറിയാനും നാണം
മിണ്ടാൻ നാണം
പുഞ്ചിരി കൊണ്ടൊരു ചെണ്ട് തരാനും നാണം
മലർച്ചെണ്ട് തരാനും നാണം
(നാവൊരു...)

കാണാത്ത നേരത്ത് നിന്നെക്കുറിച്ചുള്ള
ഗാനങ്ങൾ തീർക്കുന്നു ചിത്തം
പ്രേമഗാനങ്ങൾ തീർക്കുന്നു ചിത്തം
മധുരമാ സംഗീതം പാടുന്നു മാനസ
മണിവീണ മീട്ടി സങ്കല്പം
എൻ മനതാരിൻ സ്നേഹസങ്കല്പം
സ്നേഹസങ്കല്പം
ഓ..ഓ..ഓ..
(നാവൊരു,,,,..)

നിദ്രാസമുദ്രത്തിൽ  നീയൊരു സ്വപ്നത്തിൻ
ഭദ്രപ്രദീപവുമായ് സ്വർണ്ണ ഭദ്രദീപവുമായ്
നിത്യവും നിൻ തോണിയേറി വന്നീടുന്നു
പുത്തനാം സ്വർഗ്ഗം കാട്ടാൻ എന്നെ
പുത്തനാം സ്വർഗ്ഗം കാട്ടാൻ
സ്വർഗ്ഗം കാട്ടാൻ
ഓ..ഓ....ഓ...
(നാവൊരു....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naavoru Naanam Kunungi

Additional Info

അനുബന്ധവർത്തമാനം