കൃഷ്ണഗാഥ പാടിവരും
കൃഷ്ണഗാഥ പാടിവരും കിളിമകളേ
കൃഷ്ണലീല കണ്ടു വരും പൊന്മകളേ
ഭക്തി പുഷ്പമാലകളാൽ ഭക്തിഗാനമഞ്ജരിയാൽ
നൃത്തലോല നിന്നെയെതിരേൽക്കാം ഞാൻ
ചെറുശ്ശേരി കണ്ടെടുത്ത ശാരികയാളേ
പൂന്താനം പോറ്റി വന്ന പൂമിഴിയാളേ
നാരായണീയത്തിൻ ഗായികയല്ലേ നീ
നരജീവിത ഭാഗധേയ നായികയല്ലേ
(കൃഷ്ണഗാഥ....)
മമവീണാ തന്ത്രികളിൽ നീ തഴുകേണം
മായാത്ത വർണ്ണധാര നീ പകരേണം
സാരോപദേശത്തിൻ പൈങ്കിളിയല്ലേ നീ
പ്രിയമാനസ പുളകോദ്ഗമ ഭാവനയല്ലേ
(കൃഷ്ണഗാഥ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Additional Info
ഗാനശാഖ: