നീ പോകും ശ്യാമവീഥിയിൽ

 

നീ പോകുംശ്യാമവീഥിയിൽ ദുഃഖപുഷ്പങ്ങളായ്
നിൻ രൂപം മൂടൽമഞ്ഞിലെ മാഞ്ഞു പോം ബിന്ദുവായ്
സ്വപ്നങ്ങളേ രാഗാർദ്രമായ്
ഈ സന്ധ്യയിൽ  ഒരു തേങ്ങലായ്
കാലങ്ങൾ തൻ ആഴങ്ങളിൽ
മുങ്ങുന്നുവോ  മായുന്നുവോ
തൊഴുതുണരും ഉദയങ്ങളിൽ
ആരണീ താഴ്വര തിരി നീട്ടും
മാനാടും മയിലാടും മണ്ണിൽ സ്വർഗ്ഗം ശ്രുതി മീട്ടും
ശില്പങ്ങളായ് സ്മരണകളിൽ താനേ തിളങ്ങും ഭാവനകൾ
നിമിഷങ്ങളിൽ നിർവൃതിയായ് തുളുമ്പും മായിക ചാരുതകൾ
സുന്ദരമായ് ജീവിതമേ എന്നെന്നും അനുപമമായ്

നിൻ ഗാനം ഏകതാര ഗൂഡനിശ്വാസമായ്
എന്നെന്നും പൊയ് മുഖങ്ങളിൽചൂഴുമീണങ്ങളായ്
ഏകാന്തതേ ശോകാർദ്രമായ്
ഈ സന്ധ്യയിൽ ഒരു മൗനമായ്
ജന്മങ്ങളായ് തീരങ്ങളിൽ മുങ്ങുന്നുവോ മായുന്നുവോ
ചിറകടിക്കും ശലഭങ്ങളേ ചിത്തിരത്തെന്നൽ തേരേറ്റും
മധു നുകരും പറന്നുയരും വിണ്ണിൽ സ്വപ്നം പൂ ചൂടും
വർണ്ണങ്ങളാൽ ഹൃദയങ്ങളിൽ തുടിക്കും താനേ കല്പനകൾ
കളമൊഴികൾ കിളിമൊഴികൾ കാതിൽ നറുതേനമൃതാകും
സുന്ദരമായ് ജീവിതമേ എന്നെന്നും സുരഭിലമായ്
(നീ പോകും...)