പഞ്ചമിപ്പാൽക്കുടം

 

പഞ്ചമിപ്പാൽക്കുടം കൊണ്ടു വരുന്നൂ
കുന്നല നാട്ടിലെ പൊന്നോണം
പൊന്നോണം പൊന്നോണം
നാളെ വെളുപ്പിനു കല്യാണം
(പഞ്ചമി...)

ആയിരമായിരം പൂവുകൾക്കും
ആവണിവീട്ടിലെ തുമ്പികൾക്കും
നീലാകാശപ്പന്തലിൻ ചോട്ടിൽ
നാളെ വെളുപ്പിനു കല്യാണം ആഹാ
നാളെ വെളുപ്പിനു കല്യാണം
(പഞ്ചമി...)

പുത്തരിക്കൊയ്ത്തു കഴിഞ്ഞ നാളിൽ
നിശ്ചയതാംബൂലമായല്ലോ
ജാതിയും മുല്ലയും പൂത്തൊരു നാളിൽ
ജാതകം നോക്കീ പൊൻ ചിങ്ങം ഓഹോ
ജാതകം നോക്കീ പൊൻ ചിങ്ങം
(പഞ്ചമി...)

പൊന്നിൻ പാൽക്കുടം തട്ടിമറിച്ചത്
വിണ്ണിലെ വെണ്മുകിൽ പെണ്ണാണോ
പാലായ പാലൊക്കെ വീണപ്പോൾ പൂക്കൾക്ക്
പാൽക്കുളങ്ങരെയാറാട്ട് ആഹാ
പാതിരാനേരത്ത് നീരാട്ട്
(പഞ്ചമി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info

ഗാനശാഖ: