പാടി പാലൂട്ടും താരാട്ടാണച്ഛൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

പാടി പാലൂട്ടും താരാട്ടാണച്ഛൻ
കൂടെ കൂട്ടാവും പാട്ടിൻ നീരാട്ട് (2)
കുരുന്നു കൈയ്യിലെ തിരുമധുരം
ഒരു മലർക്കുടം പോലെ
(പാടി പാലൂട്ടും..)

വാനോളം പോയാലും മുകിലു തൻ ചിറകുമായ്  പറന്നണഞ്ഞു
കാതോരം പാട്ടായീ താലോലം കിളി തായ് മനം
പുതു കതിരുമായ് കളിചിരിയുമായ്
മൃദുമഴയൊലി മലരിൻ തേൻ കണം
നിറ കളരിയിലെ തിരുഭഗവതി തൻ
വരമൊഴിയുടെ തിറയാട്ടം
(പാടി പാലൂട്ടും..)

ഓരോരോ ഹേമന്തം തളിരു തൻ വിരിയിലായ് അണിഞ്ഞൊരുങ്ങി
ഏതേതോ തീരങ്ങളിൽ കൂട്ടായ് വരും പൈങ്കിളി
പുതു തിനയുമായ് വനമലരുമായ്
കളകളകളമിളകും തേൻ തടം
വനമുരളിയിലെ സ്വരലാളനമായ്
കുറുമൊഴിയുടെ കളിയാട്ടം
(പാടി പാലൂട്ടും..)