വർണ്ണപുഷ്പങ്ങളാൽ വനവീഥിയിൽ

 

വർണ്ണപുഷ്പങ്ങളാൽ വനവീഥിയിൽ
പൊന്നോണമാസം എഴുതിക്കാട്ടി
(വർണ്ണ...)

വരവേല്പ് വരവേല്പ് വീണ്ടും
മാവേലിസ്മരണയ്ക്ക് വരവേല്പ്
മാനവരെയെല്ലാം ഒന്നാക്കി മാറ്റിടും
ആ നവയുഗത്തിനു വരവേല്പ്
(വർണ്ണ...)

ഉത്രാടവാനത്തിൽ രജനിയെത്തി
നക്ഷത്രലിപികളാൽ കുറിച്ചു വെച്ചു
എഴുന്നള്ളത്ത് എഴുന്നള്ളത്ത് നാളെ
ഏഴരവെളുപ്പിനാണെഴുന്നള്ളത്ത്
മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത്
ഓരോ മാടത്തിൻ മുറ്റത്തും അമൃതേത്ത്
(വർണ്ണ...)

പശ്ചിമസാഗരം ഉടുക്കു കൊട്ടി
ഉച്ചത്തിൽ പാടുന്നു തുകിലുണർത്ത്
ഉണരുണരൂ മാളോരേ
കണി കാണാനലയുന്നു മാവേലി
പുലർകാലത്താരക മണിവിളക്ക്
കതിരവനുരുളിയിൽ കണി വെള്ളരി
(വർണ്ണ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info

ഗാനശാഖ: