കണ്ണാടിപ്പൂങ്കവിളിൽ

 

കണ്ണാടിപ്പൂങ്കവിളില്‍ നാണമെന്തേ
കള്ളനാണമെന്തേ
ആടാന്‍ മറന്നതെന്തേ നിന്‍ പദങ്ങള്‍
നിന്റെ പൊന്‍ പദങ്ങള്‍
തുളുമ്പുന്നു ജീവരഹസ്യം ഉള്ളിലൊരുങ്ങുന്നു വിരുന്നുകാരന്‍
അമ്മേയെന്നവന്‍ വിളിപ്പൂ അതിലെന്മനം പാല്‍മഴയായി
ആത്മാവില്‍ കേള്‍പ്പൂ നിന്‍ താലോലം
ഞാനെന്റെ ഹൃദയവീണ മീട്ടി പാടാം താരാട്ട്

നിന്നിലെ നൊമ്പരം മധുരനൊമ്പരം
പിറവിതന്‍ ജാതകം ഭാഗ്യജാതകം
രാഗദേവനരികിലിരിക്കേ
എന്റെ ജന്മം സഫലമായിതാ
സ്നേഹഗാനമൊഴുകിവന്നു വാനഗംഗയായ്
രാരീരാരാരോ തങ്കം രാരീരാരാരോ
(കണ്ണാടി...)

ഈമുഖം നിന്റെയീ കനകവിഗ്രഹം
ഇനിവരും പിറവിയില്‍ നിന്റെ പെണ്മുഖം
കുഞ്ഞിനെന്തുപേരുവിളിക്കും
നിന്റെ പേരുചൊല്ലി വിളിക്കും
ഇവനു നമ്മള്‍ ചോറു നല്‍കും ഗുരുവായൂരില്‍
രാരീരാരാരോ ഉണ്ണീ രാരീരാരാരോ
(കണ്ണാടി....)