ഉക്രേനിയാ ഉക്രേനിയാ

 

ഉക്രേനിയാ ഉക്രേനിയാ
മക്കൾക്കായ് നിൻ മക്കൾക്കായ്
മദമുള്ള വീഞ്ഞും മധുരക്കനിയും
മഞ്ഞിലലിഞ്ഞ നിലാവും നൽകും
ഉക്രേനിയാ ഉക്രേനിയാ

നെറ്റി വിയർപ്പിൻ ഉപ്പു പുരട്ടിയൊ
രപ്പം തിന്നു വളർന്നവർ ഞങ്ങൾ
പാടുന്നു പാടിപാടിചുവടുകൾ വെയ്ക്കുന്നു
ഉക്രേനിയാ ഉക്രേനിയാ

കൊയ്തു കൊയ്തു കൊയ്തെടുത്തു
കോതമ്പക്കതിർമണികൾ
നെയ്തു നെയ്തു നെയ്തെടുത്തു
സ്വപ്നനീലിമകൾ
നീലിമയിൽ ആ നീലിമയിൽ വെൺ
പ്രാവുകൾ പാറുന്നൂ
ആശകൾ പോലെ സമാധാനത്തിൻ
ദൂതികളെപ്പോലെ
ഉക്രേനിയാ ഉക്രേനിയാ

കറുത്ത കൂണുകൾ പോലെ
കാണുവതെന്താണകലേ
കനൽ മിഴിയോടെ കരിഞ്ചിറകോടെ
കഴുകൻ താണു പറന്നു വരുന്നു
ഉക്രേനിയാ നിന്നോമല്പുത്രരെ
യുദ്ധം കൊത്തി വിഴുങ്ങി
അവരുണ്ടിവിടെ പൂവുകളായി
പറവകളായി വെൺ പ്രാവുകളായി
അവരുടെയാത്മാവുണ്ടിവിടെ
അവരുടെയാത്മാവുണ്ടിവിടെ
ഉക്രേനിയാ ഉക്രേനിയാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ukrenia ukrenia

Additional Info

അനുബന്ധവർത്തമാനം