അമ്മേ അമ്മേ കണ്ണീർത്തെയ്യം

 

അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും
നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര്
മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും
മണ്ണില്‍ മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്
ചടുല നടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ്
ഉടലുമുയിരും എരികനലിലുരുകിയൊരു മധുര രുധിരമാട്
അമ്മേ... അമ്മേ... അമ്മേ...
(അമ്മേ അമ്മേ....)

കാലിടറുമ്പൊഴുമെന്നെ കാത്തരുളുന്നൊരെന്നമ്മേ
പാലൂട്ടും തിങ്കള്‍ നീയേ
താരാട്ടും കാറ്റും നീയേ
ജീവനും നീ മായേ
പൂജിക്കും ദൈവം നീയേ
പൂമൊട്ടില്‍ തേനും നീയേ പുണ്യവും നീ തായേ
മുടിയുണര് മകുടമുണര് മുടിയിലുഡുനിരയൊടു മുകിലുണര്
നടയുണര് നടനമുണര്
നടനമൊടു കൊടുമുടിയടിയിളക്
അമ്മേ... അമ്മേ... അമ്മേ...
(അമ്മേ അമ്മേ)

പാവനപൗര്‍ണ്ണമിയല്ലേ
പാപവും നീ പൊറുക്കില്ലേ
മൂലോകം പോറ്റുന്നോളേ
മുക്കാലം തീര്‍ക്കുന്നോളേ മുക്തിയും നീയല്ലേ
മുത്തോലക്കോലം കെട്ടി
തിത്തെയ് തെയ് ആടുന്നോളെ സത്യവും നീയല്ലേ
പടിയുണര് പടയമുണര് പടഹമൊടു ഡമരുകമുണരുണര്
ചിടയുണര് കടകമുണര് ഝടിതി തവ തുടുമിഴി തുടിവുണര്
അമ്മേ... അമ്മേ... അമ്മേ...
(അമ്മേ അമ്മേ.....)

അടവി ഞെട്ടിയുണരുന്ന ഗര്‍ജ്ജനവും
അമരപാദമണിയുന്ന പൊന്‍തളയും
ഉടലിട്ടൊരരുണാസ്ഥിമാലകളുമിളകിടുന്ന
ചിടപടലവും കൊടിയും
ഇടയുമുഗ്രനടനമാടുകെന്നമ്മേ