എനിയ്ക്കു നിന്നോടു പ്രണയമാണെന്ന്

എനിയ്ക്കു നിന്നോടു പ്രണയമാണെന്ന് പറയുന്നെല്ലാരും
ചുമ്മാ പറയുന്നെല്ലാരും
എന്റെ കടക്കണ്ണിന്റെ കറുപ്പ് കണ്ട് കരുതുന്നെല്ല്ലാരും
പൊന്നേ കരുതുന്നെല്ലാരും
എനിയ്ക്കും നിന്നോടൊരടുപ്പമുണ്ടെന്ന് പറയുന്നെല്ലാരും
അയ്യോ പറയുന്നെല്ലാരും
എന്റെ മണിപ്പേർസിന്റെ ചടവു കണ്ട് കരുതുന്നെല്ലാരും
അങ്ങിനെ കരുതുന്നെല്ലാരും
(എനിയ്ക്കു നിന്നോടു പ്രണയമാണെന്ന്..)

കല്യാണക്കാര്യം പറയുമ്പോഴൊക്കെ
കണ്ടാലറിയാത്ത ഭാവം നിങ്ങൾക്ക് കണ്ടാലറിയാത്ത ഭാവം
“ഊഹും... ഇതാരു പറഞ്ഞു പൊന്നേ”
മുക്കിലിരുന്ന് ചടച്ചു നരച്ചിനി മൂക്കിൽ പല്ലു മുളയ്ക്കും
എന്റെ മൂക്കിൽ പല്ലുമുളയ്ക്കും
എനിയ്ക്കും നിന്നോടൊരടുപ്പമുണ്ടെന്ന് പറയുന്നെല്ലാരും
അയ്യോ പറയുന്നെല്ലാരും
എന്റെ മണിപ്പേർസിന്റെ ചടവു കണ്ട് കരുതുന്നെല്ലാരും
അങ്ങിനെ കരുതുന്നെല്ലാരും
(എനിയ്ക്കു നിന്നോടു പ്രണയമാണെന്ന്..)

പയ്യിനെ വാങ്ങണ തൊന്തരവെന്തിന് പാലുകുടിച്ചാൽ പോരെ
പെണ്ണേ പാലുകുടിച്ചാൽ പോരെ
“അതൊരു തൊന്തരവല്ല..“
കരളുകൾ ഒന്നിച്ചാൽ കല്യാണമെന്തിന്  തൊട്ടാവാടി പെണ്ണേ
എന്റെ തൊട്ടാവാടി പെണ്ണേ (കരളുകൾ..)
(എനിയ്ക്കു നിന്നോടു പ്രണയമാണെന്ന്..)