പേരില്ലാ രാജ്യത്തെ രാജകുമാരീ

പുലർമഞ്ഞു മഞ്ജിമയിലൂടെ
മലർമഞ്ചലേറിയേറി
പൂത്തുലഞ്ഞൊരീ കന്നിവസന്തം
തേടുവതെന്താണ്
അഴകിന്റെ വെണ്ണിലാക്കായൽ
തിര നീന്തി വന്നതാണോ
എന്റെ തേൻ കിനാകടവിലടുക്കുവതാരാണാരാണ്

പേരില്ലാ രാജ്യത്തെ രാജകുമാരീ
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതെന്നരികെ വരാമോ
അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ
മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ
വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
(പേരില്ലാ...)

ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ
ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ
നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും
നീ അകലുമ്പോൾ  നിലാവും നിഴലിൽ മറയും
നിൻ നിറമുള്ള കിനാവഴകിൽ
ആതിരാരാവു മയങ്ങുമ്പോൾ
നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം
(പേരില്ലാ...)

നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ
ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ
ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
ഒറ്റക്കിവിടെയിരിക്കുമ്പോൾ
ഓളക്കൈവള ഇളകുമ്പോൾ
പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ
(പേരില്ലാ...)

ഇനിയൊന്നു കൂട്ടുകാർ നമ്മൾ
പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ
കരയില്ല കണ്ണുനീർ പോലും
വിടചൊല്ലി യാത്രയായീ
ഇന്നുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു
തനനാനാ‍നാ നാനാ തനനാനാനാ
തനാനാനാ നാനാനാനാ നാനാ

 

Perilla Rajyathe Rajakumari - Bodyguard Malayalam Movie Song - badarose