ശബരിശൈലനിവാസാ

 

 

ശബരിശൈലനിവാ‍സാ..
ദേവാ ശരണാഗത പരിസേവിത (2)
തവചരണം മമശരണം
അഭയദായകാ അയ്യപ്പാ
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)
ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)
(ശബരിശൈലനിവാസാ...)

ഹരിചന്ദനാഭിഷേക കളേബരാ
ഹരിഹരനന്ദനാ അയ്യപ്പാ
തവദർശനസുഖസായൂജ്യമടയാൻ
തപസ്സിരിക്കും സ്വാമി ഭക്തൻ ഞാൻ
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)
ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)
(ശബരിശൈലനിവാസാ...)

മണികണ്ഠാ മഹിഷീമർദ്ദനാ
മകരസംക്രമ ദീപപ്രിയാ
കലിയുഗവരദാ കന്മഷഹരണാ
തിരുവാഭരണ പ്രശോഭിതാ
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പ (2)
ശബരിഗിരീശാ ശരണം തരണം തരണമയ്യപ്പ (2)
(ശബരിശൈലനിവാസാ...)