അയ്യപ്പൻ തിന്തകത്തോം

അയ്യപ്പൻ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകത്തോം
സ്വാമി തിന്തകത്തോം  വിനായക സ്വാമി തിന്തകത്തോം
കാലം കാർത്തിക മാസമൊന്നാം ദിനം രാവിലെ
കുളിച്ചീറനായ് തിരുമുദ്രയും ചാർത്തി ഞാനാദ്യമായ്
മണ്ഡലം നോമ്പു നോക്കി ഭജനയും മന്ത്രവും പാട്ടുമായ്
മണ്ഡലം നോമ്പു നോക്കി ഭജനയും മന്ത്രവും പാട്ടുമായ്
ശരണം തരൂ മണികൾ തൊഴൂ തിരുമുടിയും താങ്ങി
ഘനനായക തിരുമാമല കയറാൻ വരമായി
 അയ്യപ്പ തിന്തകത്തോം മഞ്ജാംബിക സ്വാമി തിന്തകത്തോം

എരുമേലിയിൽ ആഗതനായ് ഗുരുപാദരെ കൈ വണങ്ങി
ഗുരുദക്ഷിണ ദാനവും നൽകി ഞാൻ താവളം ശുദ്ധമാക്കി
പേട്ട തുള്ളി കറങ്ങി ആലങ്ങാട്ട് പേട്ടയും കണ്ടിറങ്ങി (2)
ഗുരുപാവന തിരുവടികൾ കൂടി അരുളും
തിരുവള്ളിയിൽ വഴിപാടുകൾ നറുനെയ്
അയ്യപ്പ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകത്തോം
സ്വാമി തിന്തകത്തോം  വിനായക സ്വാമി തിന്തകത്തോം

അഴുതാ നദി  താണ്ടി കരിമല കാലിടറാതെയേറാൻ
അഴുതും തിരുനാമം ജപിച്ചു ഞാൻ പമ്പയിൽ വന്നു ചേർന്നു
പമ്പയിൽ തീർത്ഥമാടി നരജന്മ പങ്കമെല്ലാം കളഞ്ഞു
പമ്പാവിളക്കു കണ്ടു മനസ്സിലെ തുമ്പമെല്ലാം കളഞ്ഞു
കാലം കാർത്തിക മാസമൊന്നാം ദിനം രാവിലെ
കുളിച്ചീറനായ് തിരുമുദ്രയും ചാർത്തി ഞാനാദ്യമായ്

പൊന്നും പൂങ്കാവനമായൊരു നീലിമല ചവിട്ടി
പൊന്നും പടി പതിനെട്ടും കടന്നു ഞാൻ സന്നിധാനത്തിലെത്തി
നെയ്യഭിഷേകം ചെയ്തു തിരുവാഭരണം അയ്യനിൽ ചാർത്തി കണ്ടു
പൊന്നമ്പലമുകളിൽ തിളങ്ങുന്ന ജ്യോതിയും കണ്ടിറങ്ങി
കാലം കാർത്തിക മാസമൊന്നാം ദിനം രാവിലെ
കുളിച്ചീറനായ് തിരുമുദ്രയും ചാർത്തി ഞാനാദ്യമായ്
അയ്യപ്പൻ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകത്തോം
സ്വാമി തിന്തകത്തോം  വിനായക സ്വാമി തിന്തകത്തോം
അയ്യപ്പൻ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകത്തോം
സ്വാമി തിന്തകത്തോം  വിനായക സ്വാമി തിന്തകത്തോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet